പുതുപ്പള്ളിക്കാർ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം

തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂമായ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്.

By Trainee Reporter, Malabar News
puthuppally-by-election
ചാണ്ടി ഉമ്മൻ, ജെയ്‌ക് സി തോമസ്, ലിജിൻ ലാൽ
Ajwa Travels

കോട്ടയം: പുതുപ്പള്ളി ജനത നാളെ പോളിങ് ബൂത്തിലേക്ക്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരെന്നതിൽ നാളെ വിധിയെഴുതും. ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് ശേഷം സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ പ്രചാരണത്തിലേക്ക് കടക്കും. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്‌ഥാനാർഥികളുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂമായ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വിവി പാറ്റുകളും വെബ്‌കാസ്‌റ്റിങ്ങും സജ്‌ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാർമാരാണ് മണ്ഡലത്തിലുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ.

പുതുപ്പള്ളിക്കൊപ്പം ഉത്തരേന്ത്യയിലെ അഞ്ചു സംസ്‌ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്‌ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. വെള്ളിയാഴ്‌ചയാണ് ഇവിടങ്ങളിലെയും വോട്ടെണ്ണൽ.

Most Read| സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്- കോന്നിയിൽ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE