ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നുന്നത് ഇപ്പോഴാണ്‌; കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

By Syndicated , Malabar News
PV Anvar
Ajwa Travels

നിലമ്പൂര്‍: മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് റെയ്‌ഡിൽ 50 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍.

‘ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നണത് ഇപ്പോഴാണ്’ എന്നായിരുന്നു അന്‍വറിന്റെ ട്രോള്‍. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് പണം പിടിച്ചെടുത്തത്. തിങ്കളാഴ്‌ച രാവിലെ മുതല്‍ കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ റെയ്‌ഡ്‌ നടന്നിരുന്നു. നേരത്തെ ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു.

ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എംആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇന്നലെയാണ് വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വീടുകളിൽ ഇന്ന് റെയ്‌ഡ്‌ നടത്തിയത്.

വരവിൽ കൂടുതൽ സ്വത്തുക്കൾ കെഎം ഷാജിക്ക് ഉണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്റെ വർധനവ് ഉണ്ടെന്നാണ് റിപ്പോർടിൽ വിജിലൻസ് വ്യക്‌തമാക്കുന്നത്‌.

കെഎം ഷാജിയുടെ സമ്പത്തിൽ വലിയ വർധന ഉണ്ടായെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിക്കെതിരെ കുരുക്ക് മുറുകുമെന്നാണ് സൂചന.

Read also: രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE