മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്

By Trainee Reporter, Malabar News
Representational image
Ajwa Travels

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 3.30ന് സൗദിയിൽ എത്തിച്ചേരും.

ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാൻ ആരംഭിച്ചിരുന്നു. ആദ്യ വിമാനം കഴിഞ്ഞ രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബർഗിലേക്കാണ് പറന്നത്. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് റിയാദിലേക്ക് ഖത്തറിന്റെ വിമാനം പറക്കുന്നത്. അതേസമയം, ഈ വിമാന യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Read also: പ്രവാസികള്‍ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE