പ്രവാസികള്‍ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ്

By Team Member, Malabar News
Health Insurance-in-india
Representational image
Ajwa Travels

തിരുവനന്തപുരം : പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇൻഷുറൻസുമായി സര്‍ക്കാര്‍. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരില്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആരോഗ്യ സംരക്ഷണമെന്നും, ഇക്കാര്യം കണക്കിലെടുത്താണ് ഇപ്പോള്‍ പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി.

ഇന്‍ഷുറന്‍സിന്റെ ഭാഗമായി 18നും 60നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരുടെ കൂടെ വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നും, ഇതിനായി പ്രവാസികള്‍ ഒരു വര്‍ഷത്തേക്ക് 550 രൂപ പ്രീമിയമായി അടക്കണമെന്നും അധികൃതര്‍ വ്യക്‌തമാക്കി. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ രോഗികള്‍ക്ക് 1 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് സംരക്ഷണമായി ലഭിക്കും.

www.norkaroots.org എന്ന വെബ്‌സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാന്‍ സാധിക്കും. ഒപ്പം തന്നെ ഫീസും ഓണ്‍ലൈനായി അടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്ത് നിന്നും മിസ്‌ഡ്‌ കാള്‍ സേവനം) എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും. പ്രവാസികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് പിണറായി വിജയന്‍ വ്യക്‌തമാക്കി.

Read also : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE