ഖത്തർ ദേശീയദിനാഘോഷം: ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും

1878 ഡിസംബര്‍ 18ന് ഖത്തറിന്റെ സ്‌ഥാപക ഭരണാധികാരി ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി ഭരണത്തിലേറിയതിന്റെ സ്‌മരണ പുതുക്കിയാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്.

By Desk Reporter, Malabar News
qatar national day 2024
Rep AI image | EM's FP Account 2024
Ajwa Travels

ദോഹ: വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം അതിന്റെ പൈതൃകവും സാംസ്‌കാരിക തനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ‘ഉം സലാലിലെ ദർബ് അൽ സായിയിൽ’ ഔദ്യോഗിക തുടക്കമാകും.

സാംസ്‌കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സംസ്‌കാരം എടുത്തു കാട്ടുന്ന പരമ്പരാഗത കാഴ്‌ചകളാണ് ഇവിടുത്തെ പ്രത്യേകത. ദേശീയ ദിനമായ 18 വരെ നീളുന്ന ആഘോഷങ്ങളിൽ ഇത്തവണ 15 പ്രധാന ഇവന്റുകളും 104 ആക്‌ടിവിറ്റികളുമാണ് നടക്കുക. 10 ദിവസം നീളുന്ന പൈതൃക, സാംസ്‌കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികളാണ് ഇവിടുത്തെ ആകർഷണം.

രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പ്രധാന വേദിയിൽ മന്ത്രാലയങ്ങളുടെയും സർക്കാർ സ്‌ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്‌കാരിക മൽസരങ്ങൾ ഉണ്ടാകും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

5 നാടൻ ഗെയിമുകളും കുട്ടികൾക്ക് ആസ്വദിക്കാം. ഈ മാസം 10 മുതൽ 18 വരെ ദിവസവും ഉച്ചയ്‌ക്ക്‌ ശേഷം 3 മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. സന്ദർശകർക്കായി ഭക്ഷണപാനീയ വിൽപനശാലകളും കഫേകളും ഇവിടെയുണ്ടാകും.

MOST READ | റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE