ഖത്തറിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടക്കുന്നു; പഠനം ഓണ്‍ലൈനിലേക്ക്

By News Desk, Malabar News
MALABARNEWS-SCHOOLS
Representational Image
Ajwa Travels

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠനം ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്‌ചിത കാലത്തേക്കാണ് ഉത്തരവ്. സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവക്കെല്ലാം ഉത്തരവ് ബാധകമാണ്.

മുഴുവന്‍ സ്‌ഥാപനങ്ങളിലും നേരിട്ടെത്തിയുള്ള പഠനം ഒഴിവാക്കി പകരം വീടുകളിലിരുന്ന് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാനാണ് ഉത്തരവ്. കോവിഡ് ആദ്യ തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്‌ഥാപനങ്ങളെല്ലാം അടച്ചിരുന്നെങ്കിലും രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറോടെ ഭാഗികമായി സ്‌കൂളുകള്‍ തുറന്നിരുന്നു.

ഓണ്‍ലൈന്‍ ക്ളാസുകളും നേരിട്ടെത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള സംവിധാനമായി ഇതുവരെ തുടര്‍ന്നു വന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പഠനം ഓണ്‍ലൈന്‍ മാത്രമായി നിയന്ത്രിക്കാനാണ് ഉത്തരവ്.

Kerala News: മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE