മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ

By Desk Reporter, Malabar News
MM Hassan throws K rail survey stone

പാലക്കാട്: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഉദ്യാഗസ്‌ഥർക്ക് എതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മങ്കര വെള്ളറോഡിൽ യുഡിഎഫ് പൊതുയോഗം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഏപ്രിൽ ആറിന് കേരളജനത അഞ്ചു വർഷത്തെ ഇടത് ദുർഭരണത്തിനെതിരേ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മങ്കര മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എൻ അച്യുതൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ഡിസിസി സെക്രട്ടറിമാരായ എംഎൻ ഗോകുൽദാസ്, ദിവാകരൻ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിപി സാദിക്, സി വിനയൻ, ബ്ളോക്ക് പഞ്ചായത്തംഗം ജിത്തു, സുബൈർ കല്ലൂർ എന്നിവർ സംസാരിച്ചു.

Malabar News:  മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE