മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം

By Staff Reporter, Malabar News
kerala-police
Ajwa Travels

കണ്ണൂര്‍: മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. ഇന്നലെ വൈകുന്നേരം 7.30തോടെയാണ് സംഭവം നടന്നത്.

തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിക്ക് ശേഷമായിരുന്നു സംഘര്‍ഷം നടന്നത്. നേരത്തെ സ്‌ഥലത്തെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രശ്‌നങ്ങൾ നിലനിന്നതായാണ് വിവരം. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE