ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്‌ണ പിള്ളയുടെ നില അതീവ ഗുരുതരം. ആരോഗ്യ സ്‌ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിൽസയിലുള്ളത്.

ഇന്നലെയാണ് ബാലകൃഷ്‌ണ പിള്ളയെ അസുഖം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം ആണ് പ്രധാന പ്രശ്‌നം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ് ബാലകൃഷ്‌ണപിള്ള.

മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആയ ബാലകൃഷ്‌ണ പിള്ളയുടെ ആരോഗ്യനില ഒരു മാസം മുൻപും വഷളായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തി രാഷ്‌ട്രീയ ചർച്ചകളിൽ പങ്കെടുത്തിരുന്നു.

Read Also: കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE