തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ബി സ്‌ഥാപക നേതാവുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബാംഗങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായ മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ബാലകൃഷ്‌ണ പിള്ള പ്രചാരണം ഏറ്റെടുത്തത്.
Read also: രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി