ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന് സിപിഐ നേതൃത്വം പറഞ്ഞു.
ഇക്കാര്യത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. നികൃഷ്‌ടമായ നടപടിയാണ് ബിജെപി സ്‌ഥാനാർഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐ ആരോപിച്ചു. ഇന്ന് രാവിലെയാണ് പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിന്റെ പൂട്ട് തല്ലിത്തകർത്ത് അതിക്രമിച്ചു കയറി ബിജെപി സ്‌ഥാനാർഥി സന്ദീപ് വചസ്‌പതി പുഷ്‌പാർച്ചന നടത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടി ആയിട്ടായിരുന്നു പുഷ്‌പാര്‍ച്ചന.
Read also: ആചാര സംരക്ഷണത്തിന് നിയമ നിർമാണം വേണം; ഉമ്മൻ ചാണ്ടി