പുതുപ്പള്ളി: ആചാര സംരക്ഷണത്തിന് പുതിയ നിയമം വേണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഉള്ള സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസിന് ശബരിമല രാഷ്‌ട്രീയ വിഷയമല്ലെന്നും തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയം ആക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്‌തമാക്കി. സര്‍ക്കാര്‍ വിശ്വാസികളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും പറഞ്ഞു. എന്നാൽ ശബരിമല പ്രചാരണം തിരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും വാദം.
Read also: മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ; നാമനിർദേശ പത്രിക നൽകി