തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസ്. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ കുണ്ടറ മണ്ഡലത്തിൽ മൽസരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്‌ട്രേറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.
ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മൽസരമെന്നും ഷിജു വർഗീസ് പറഞ്ഞു. അതേസമയം ഷിജു വർഗീസിന്റെ മൽസരം അജൻഡയുടെ ഭാഗമാണ്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ നേരത്തെ പ്രതികരിച്ചിരുന്നു.
Read Also: വിഴിഞ്ഞത്ത് മൽസ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു; തൊഴിലാളികൾ സുരക്ഷിതർ