തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലില്‍ മൽസ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. ഇന്നലെ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ആറു തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓറഞ്ച് വിക്‌ടോറിയ എന്ന വിദേശ കപ്പലാണ് വള്ളത്തിൽ ഇടിച്ചത്. കപ്പലിന്റെ സഞ്ചാരപാത കണ്ടെത്തിയെങ്കിലും നിലവിൽ എവിടെ എത്തി എന്നത് സംബന്ധിച്ച് വ്യക്‌തത വന്നിട്ടില്ല. പ്രാഥമിക വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നീണ്ടകര കോസ്‌റ്റല്‍ പൊലീസ് കേസെടുത്തു.
Also read: ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്