കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു.
പാർട്ടിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പിസി തോമസ് വിഭാഗവുമായി ലയിച്ചത്. കേരളാ കോണ്‍ഗ്രസ് സ്‌ഥാനാർഥികള്‍ക്കെല്ലാം ഒരേ ചിഹ്‌നം തന്നെ ലഭിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു കേരളാ കോണ്‍ഗ്രസേ അവശേഷിക്കൂ. അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഴിമതിക്കാർ അല്ലാത്ത ആർക്കും ഇവിടേക്ക് വരാമെന്നും ജോസഫ് പറഞ്ഞു.
ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് പിസി തോമസ്-പിജെ ജോസഫ് ലയനം എന്നായിരുന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണം. ന്യൂനപക്ഷ വോട്ടുകൾ പിജെ ജോസഫ് വഴി സമാഹരിക്കാനുള്ള എൻഡിഎയുടെ തന്ത്രമാണ് ലയനം എന്നും കോടിയേരി പറഞ്ഞു.
Read also: ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ