തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിൽ കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന് അനുകൂലമായത് വിശ്വാസികള്‍ക്ക് പറ്റിയ തെറ്റാണെന്നും ഇത്തവണ ആ തെറ്റ് അവർ ആവർത്തിക്കില്ലെന്നും കഴക്കൂട്ടത്തെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിശ്വാസികളെ പരിഗണിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്നും 2018ലെ സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമായിരുന്നു എന്നും കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
Read also: മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു