പോരാട്ടത്തിന്റെ 150 ദിനങ്ങൾ; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് തുടക്കമായി

By News Desk, Malabar News
Rahul Gandhi
രാഹുൽ ഗാന്ധി
Ajwa Travels

ചെന്നൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ ആദ്യമായി എത്തിയ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

രാഹുല്‍ഗാന്ധി ചൊവ്വാഴ്‌ച രാത്രിയിലാണ് ചെന്നൈയിലെത്തിയത്. ഇവിടെനിന്ന് ബുധനാഴ്‌ച രാവിലെ 6.45-ന് ശ്രീപെരുംപുത്തൂരില്‍ എത്തി. രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്‌മൃതി മണ്ഡപത്തിലും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചു. പ്രമുഖ സംഗീതജ്‌ഞ വീണ ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഗീതാഞ്ജലിയിലും രാഹുല്‍ പങ്കെടുക്കും.

സ്‌മൃതി മണ്ഡപവളപ്പിൽ ആൽമരം നട്ടു. സ്‌മാരകത്തിലെ ജീവനക്കാരുമായും രാജീവ് ഗാന്ധിക്കൊപ്പം സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായും കൂടിക്കാഴ്‌ച നടത്തി. ശേഷം ചെന്നൈയില്‍ തിരിച്ചെത്തുന്ന രാഹുല്‍ പിന്നീട് ഭാരത് ജോഡോ യാത്രയ്ക്കായി കന്യാകുമാരിയിലേക്ക് പോകും.

തമിഴ്‌നാട്ടിൽ ഒട്ടേറെത്തവണ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയിട്ടുള്ള രാഹുല്‍, ഇതുവരെ രാജീവ് ഗാന്ധി സ്‌മാരകത്തിൽ സന്ദര്‍ശനം നടത്തിയിരുന്നില്ല. ഇപ്പോള്‍ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഇവിടെ അഞ്ജലിയര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Most Read: വിവാദ കശ്‌മീർ പരാമർശം; കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണം-ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE