കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയ്ഡ്; കുവൈറ്റില്‍ 62 കടകള്‍ അടപ്പിച്ചു

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

കുവൈറ്റ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കുവൈറ്റില്‍ മാളുകളിലും കടകളിലും കഫേകളിലും അധികൃതര്‍ റെയ്ഡ് നടത്തി. കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ റെയ്ഡ് നടത്തിയത്.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ നിരവധി വാണിജ്യ സമുച്ചയങ്ങള്‍, പലചരക്ക് കടകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ 6450 കടകളിലാണ് ഇന്‍സ്‌പെക്ടര്‍മാര്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് പരിശോധനയില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ 62 കടകള്‍ അധികൃതര്‍ അടപ്പിച്ചു

മാസ്‌കുകള്‍ ധരിക്കുക, കൈയ്യുറകള്‍ ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ബദര്‍ അല്‍-ഒതൈബി വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാനാണ് മുനിസിപ്പാലിറ്റി തീരുമാനം.

Read Also: ഷിബിന്‍ രാജ് ഇനി ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE