തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മൽസരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മൽസരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തിരഞ്ഞെടുപ്പ് നവംബര്‍ 29നാണ് നടക്കുക.
വോട്ടെണ്ണലും അതേദിവസം നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം 16നാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഡെൽഹി സർവകലാശാല വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു