രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ

By Staff Reporter, Malabar News
sachin-baby
സച്ചിൻ ബേബി
Ajwa Travels

കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്റെ എതിരാളികള്‍. മൽസരങ്ങള്‍ രാജ്കോട്ടിൽ നടക്കും.

ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ളേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ ഉണ്ടാവുക. അതേസമയം പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ആലപ്പുഴയിലെ രഞ്‌ജി ട്രോഫി ക്യാംപില്‍ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് എത്തിയത്.

ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് ശ്രീശാന്ത് ഫസ്‌റ്റ് ക്ളാസ്‌ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ മാസം 17നാണ് രഞ്‌ജി ട്രോഫി തുടങ്ങുന്നത്. എന്നാൽ മുൻ ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ ആദ്യ മൽസരത്തിൽ കളിക്കില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സഞ്‌ജു 17ആം തീയതി മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ എന്നാണ് അറിയിച്ചിട്ടുള്ളത്.

Read Also: അനധികൃതമായി മണൽ കടത്ത്; ബിഷപ്പ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE