ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
rape attempt
Representational image
Ajwa Travels

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ചവറ സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്‌റ്റിലായത്‌. ജൂൺ 3നാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിലാണ് ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തത്‌. പരാതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.

അബോധാവസ്‌ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അതിക്രമം നടന്നത്. പഞ്ചായത്തിന്റെ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറാണ് പ്രതി. രോഗിയായ സ്‌ത്രീക്കൊപ്പം പുരുഷൻമാർ വേണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നെന്ന് പരാതിയിലുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് സ്‌ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ വേറൊരു വാഹനം ആംബുലൻസിനെ കടന്നുപോയതിനാൽ ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം രോഗി മരിച്ചിരുന്നു. പിന്നീടാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

Read also: ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻ‌കൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE