തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. പോക്സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലൈ 30നായിരുന്നു സംഭവം.
മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി. ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു.
തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാർഡിലുളളവർ ഡോക്ടർമാരെ വിവരം അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി യുവതിയെ എസ്എടിയിലേക്ക് മാറ്റി. വൈദ്യ പരിശോധനയിൽ ലൈഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് എടുക്കുക ആയിരുന്നു.
Also Read: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ