ഗോദയിൽ വെള്ളിത്തിളക്കം; ഗുസ്‌തിയിൽ മെഡൽ നേട്ടവുമായി രവി കുമാർ

By Team Member, Malabar News
Ravi Kumar Dahiya
രവി കുമാർ ദഹിയ
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി സ്വന്തമാക്കി. ഫൈനലിൽ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോടാണ് രവി കുമാർ ഏറ്റുമുട്ടിയത്.

ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന സോര്‍ ഉഗ്യു 7-4ന് ആണ് വിജയിച്ചത്. ഇതോടെ ഗോദയിൽ രവി കുമാറിന് വെള്ളിയുമായി മടങ്ങേണ്ടി വന്നു. ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കിയ രണ്ടാം താരമാണ് രവി കുമാർ. അതേസമയം തന്നെ ടോക്യോ ഗുസ്‌തിയിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇതോടെ ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 5 ആയി ഉയർന്നു. 2 വെള്ളിയും 3 വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ ഒളിമ്പിക്‌സ് വേദിയിൽ സ്വന്തമാക്കിയത്.

Read also : അതിർത്തി പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകം; നടപടി എടുക്കാതെ അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE