റാവത്തിന്റെ ഫോട്ടോ മോർഫ് ചെയ്‌തു; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

By Desk Reporter, Malabar News
Rawat's photo morphed; Election Commission issues notice to BJP
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്‌ത ചിത്രം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തതിന്‌ ഉത്തരാഖണ്ഡ് ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചു. റാവത്തിനെ മുസ്‌ലിം പുരോഹിതനായി ചിത്രീകരിച്ച് വർഗീയ നിറം നൽകാൻ ബിജെപി ശ്രമിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്, സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് നോട്ടീസ്.

കോൺഗ്രസിന്റെ ആരോപണങ്ങൾ ഗൗരവമായി എടുത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ, ഉത്തരാഖണ്ഡ് ബിജെപിയോട് 24 മണിക്കൂറിനുള്ളിൽ പ്രതികരണം തേടി. നോട്ടീസിൽ ഗുരുതരമായ വകുപ്പുകൾ പരാമർശിച്ചിട്ടുണ്ട്. ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14നും വോട്ടെണ്ണൽ മാർച്ച് 10നും നടക്കും.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷ പുലർത്തുന്ന ഇടമാണ് ഉത്തരാഖണ്ഡ്. എങ്ങനെയും ഭരണം പിടിക്കുകയെന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെ മുന്നിൽ നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഹരീഷ് റാവത്തിനു പുറമേ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഗണേഷ് ഗോദിയാൽ, ബിജെപി സർക്കാരിനെ വെറും 11 എംഎൽഎമാരെ വെച്ചുമാത്രം നേരിട്ട പ്രതിപക്ഷ നേതാവ് പ്രീതം സിങ്‌ എന്നിവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അച്ചുതണ്ട്. ഇതിൽ റാവത്തും ഗോദിയാലും ഒറ്റക്കെട്ടാണ്.

Most Read:  ‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE