ഇടുക്കി: തനിക്ക് നേരെ ഉയർന്ന ജാതീയ വിമര്‍ശനത്തിന് എംഎം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി വോട്ടുപിടിച്ചത്.
ജാതി സമവായം എന്ന പേരില്‍ പറയനും പള്ളനും എന്നൊക്കെ എടുത്തു പറഞ്ഞു. എംഎം മണിയെ പേടിച്ചല്ല വാര്‍ത്താ സമ്മേളനം മാറ്റിവച്ചത്. വാര്‍ത്താ സമ്മേളനം നടത്തേണ്ട സാഹചര്യം വന്നാല്‍ നടത്തുമെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
എസ് രാജേന്ദ്രന്‍ എംഎല്‍എ ആയത് സംവരണത്തിന്റെ ആനുകൂല്യത്തിൽ ആണെന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം. സംവരണ സീറ്റില്‍ ജാതി നോക്കിയാണ് സ്‌ഥാനാർഥിയെ നിശ്‌ചയിക്കുന്നത്.
രാജേന്ദ്രന്‍ ബ്രഹ്‌മണന്‍ ആയത് കൊണ്ടല്ല, സംവരണ വിഭാഗക്കാരനായത് കൊണ്ടാണ് സ്‌ഥാനാർഥിയായത്. 15 വർഷം എംഎല്‍എ ആയി നടന്നതും ജാതീയമായ പരിഗണന ലഭിച്ചത് കൊണ്ടാണ്. പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ രാജേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും എംഎം മണി മുന്നറിയിപ്പ് നൽകിയിരുന്നു.
Read Also: ഡിസിസി ഭാരവാഹി പട്ടിക; കോൺഗ്രസിൽ തർക്കം തുടരുന്നു