‘ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി നടക്കുവാ, ഷണ്ഡൻ’; ഡീനിനെതിരെ എംഎം മണി

By Trainee Reporter, Malabar News
MM Mani aganist pj joseph
Ajwa Travels

തൊടുപുഴ: ഇടുക്കി യുഡിഎഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസ്, മുൻ എംപി പിജെ കുര്യൻ എന്നിവർക്ക് എതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും എംഎം മണി അധിക്ഷേപിച്ചു. ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ അധിക്ഷേപ പരാമർശം.

‘ഇപ്പൊ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വെച്ചിട്ടുണ്ട്, ഡീൻ. ചത്തതിലൊക്കുമേ ജീവിച്ചിരിക്കിലും. ശബ്‌ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി? നാടിന് വേണ്ടി പ്രസംഗിച്ചോ? ചുമ്മാതെ വന്നിരിക്കുവാ, ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണ്. കെട്ടിവെച്ച കാശുപോലും കിട്ടില്ല. ജനങ്ങൾക്കൊപ്പം നിൽക്കാതെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡൻ’- എംഎം മണി പ്രസംഗിച്ചു.

‘ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ.. ഏൽപ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്‌തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പൊ ഒലത്താം ഒലത്താമെന്നും പറഞ്ഞു. ഇപ്പോ നന്നാക്കും. നീതിബോധം ഉള്ളവരാണെങ്കിൽ കെട്ടിവെച്ച കാശ് കൊടുക്കാൻ പാടില്ല’- എംഎം മണി വിമർശിച്ചു. മുൻ എംപി പിജെ കൂര്യൻ പെണ്ണുപിടിയനാണെന്നാണ് മണിയുടെ അധിക്ഷേപം. ആരെയും വ്യക്‌തിപരമായി അധിക്ഷേപിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഇടുക്കിയിലെ പ്രസംഗം.

Most Read| സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE