ലാലിഗയിൽ റയലിന് ജയം; ബാഴ്‌സക്ക് സമനില കുരുക്ക്

By Staff Reporter, Malabar News
real-madrid-laliga
Ajwa Travels

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഡ്രിഡ് ഒന്നാം സ്‌ഥാനത്തെത്തി. മറ്റൊരു മൽസരത്തിൽ മുൻ ചാമ്പ്യൻമാരായ ബാഴ്‌സലോണയെ സെൽറ്റ വിഗോ സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ മൂന്ന് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് സെൽറ്റയുടെ അതിശയകരമായ മുന്നേറ്റം.

തുടർച്ചയായ നാലാം മൽസരത്തിലാണ് ബാഴ്‌സ ജയം കാണാതെ കളി അവസാനിപ്പിക്കുന്നത്. 12 മൽസരങ്ങളിൽ നിന്ന് 27 പോയിന്റുമായി റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുമ്പോൾ നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 11 മൽസരങ്ങളിൽ നിന്ന് 22 പോയിന്റുമായി നാലാം സ്‌ഥാനത്താണ്. 12 മൽസരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രമുള്ള ബാഴ്‌സ പട്ടികയിൽ ഒൻപതാം സ്‌ഥാനത്താണ് ഇപ്പോഴുള്ളത്.

Read Also: ഇന്ത്യയിലെ ആദ്യത്തെ ‘റൂഫ് ടോപ് ഡ്രൈവ് ഇൻ തിയേറ്റർ’ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE