‘ആശിഷ് മിശ്രയുടേത് റെഡ് കാർപറ്റ് അറസ്‌റ്റ്’; അതൃപ്‌തി പ്രകടിപ്പിച്ച് ടിക്കായത്ത്

By Web Desk, Malabar News
will not back down; Rakesh Tikait
Ajwa Travels

ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേത് ‘റെഡ് കാർപറ്റ് അറസ്‌റ്റ്’ ആണെന്ന് ടിക്കായത്ത് ആരോപിച്ചു.

ആശിഷ് മിശ്രയുടെ അച്ഛനായ അജയ് മിശ്ര മന്ത്രിസ്‌ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. നിഷ്‌പക്ഷ അന്വേഷണം ഉറപ്പാക്കാൻ അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യവുമായി ഒക്‌ടോബർ 18ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരവും ഒക്‌ടോബർ 26ന് ലഖ്‌നൗവിൽ ബിഗ് കിസാൻ പഞ്ചായത്തും സംഘടിപ്പിക്കുമെന്ന് ടിക്കായത്ത് പറഞ്ഞു.

അതേസമയം, ലഖിംപൂർ ഖേരിയിൽ ഉണ്ടായ കൂട്ടക്കൊല പോലീസ് ഇന്നലെ പുനഃരാവിഷ്‌കരിച്ചു. ആശിഷ് മിശ്രയെയും സംഭവ സ്‌ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവ സ്‌ഥലത്ത് എത്തിച്ചത്. പോലീസ് വാഹനങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനഃരാവിഷ്‌കരിച്ചത്.

Must Read: പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE