കോവിഡ്; ‘വലിമൈ’ റിലീസും നീട്ടി

By News Bureau, Malabar News
Ajwa Travels

അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസ് നീട്ടി. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്.

ആരാധകരുടെ തിയേറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെതന്നെ സുരക്ഷയെ കരുതി റിലീസ് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ‘വലിമൈ’ ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം പുറത്തിറങ്ങുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയിൽ ആരാധകരില്‍ വലിയ കാത്തിരിപ്പുണ്ടാക്കിയ ചിത്രമായിരുന്നു ‘വലിമൈ’. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘തീരൻ’ എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐപിഎസ് ഓഫിസറായാണ് അജിത് വേഷമിടുന്നത്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്‌ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കുന്ന മൂന്നാമത്തെ വലിയ ചിത്രമാണ് ‘വലിമൈ’. തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’, പ്രഭാസിന്റെ ബഹുഭാഷാ ചിത്രം ‘രാധെ ശ്യാം’, മലയാള ചിത്രം ‘അയ്യപ്പനും കോശിയും’ റീമേക്ക് ‘ഭീംല നായക്’ എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍.

Most Read: ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE