ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

By Staff Reporter, Malabar News
Reliance to takeover Justdial
Representational Image
Ajwa Travels

ന്യൂഡെൽഹി: ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 6600 കോടി രൂപക്കായിരിക്കും റിലയന്‍സ് ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ജസ്‌റ്റ്ഡയലിന്റെ ലോക്കൽ സെർച്ച് എഞ്ചിൻ സേവനം റിലയൻസ് റീട്ടെയിലിന് വലിയ രീതിയിൽ മുതൽകൂട്ടാവും എന്നാണ് കണക്ക് കൂട്ടുന്നത്.

ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ ഇന്ത്യയിലെ മുന്‍ നിര കമ്പനിയാണ് ജസ്‌റ്റ്ഡയല്‍. പാദത്തില്‍ ശരാശരി 150 മില്യണ്‍ സന്ദര്‍ശകര്‍ കമ്പനിക്കുണ്ട്. മൊബൈല്‍, ആപ്ളിക്കേഷന്‍, വെബ്‌സൈറ്റ്, മൊബൈല്‍ ഹോട്ട്‌ലൈന്‍ നമ്പറായ 88888 88888 എന്നിവയിലൂടെ ഉപയോക്‌താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. കമ്പനിയെ റിലയൻസ് ഏറ്റെടുത്തേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഓഹരിവില കുതിച്ചുയരുകയാണ്.

മാനേജിംഗ് ഡയറക്‌ടര്‍ വിഎസ്എസ് മണിയും കുടുംബവുമാണ് കമ്പനിയുടെ 35.5 ശതമാനം ഓഹരികളുടെയും ഉടമകള്‍. ഇതിന്റെ മൊത്ത മൂല്യം ഏകദേശം 2387.9 കോടി രൂപയാണ്. റിലയന്‍സ് ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനിയുടെ 60 ശതമാനം ഓഹരികളും റിലയിന്‍സിന്റെ കീഴിലാകും. ഇത് ആറായിരം കോടിയിലധികം വരും. കഴിഞ്ഞ ഏപ്രില്‍ മാസം മുതൽ ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.

Read Also: മിഷൻ സി; ഒരു മില്യൺ താണ്ടി ‘പരസ്‌പരം ഇനിയൊന്നും‘ ഗാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE