കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കൽ; പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ

കാലാവധി കഴിഞ്ഞ ലൈസൻസ് നാല് മാസത്തിനകം പുതുക്കുന്നവർക്ക് 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
renewal of expired license; Sharjah announced exemption
Representational Image
Ajwa Travels

ഷാർജ: കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നവർക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ ഭരണകൂടം. കാലാവധി കഴിഞ്ഞ ലൈസൻസ് നാല് മാസത്തിനകം പുതുക്കുന്നവർക്ക് 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്ത് മുതൽ നാല് മാസത്തിനകം ലൈസൻസ് പുതുക്കുന്നവർക്കാണ് ആനുകൂല്യം.

ഷാർജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്‌ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സംരംഭകരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും വിപണി വളർച്ച ത്വരിതപ്പെടുത്താനും സാമ്പത്തിക രംഗം ശക്‌തിപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

Most Read: എൻസിപി പിളർപ്പ്; ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ നിർണായക യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE