മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റ് മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയ നിലയില്‍ ആയിരുന്നു. പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയി അപകടത്തില്‍ പെട്ടവരെയാണ് രക്ഷപ്പെടുത്തിയത്.
പൊന്നാനിയിലെ ‘മഹാലക്ഷ്മി’ എന്ന ബോട്ടാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്‍പെട്ടത്. നാസര്‍, കുഞ്ഞാന്‍ബവു, മുനവീര്‍,സുബൈര്‍, ഷബീര്‍, എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവര്‍ ബന്ധുക്കളെ പുലര്‍ച്ചെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നാലെ ഫോണും നഷ്ടപ്പെടുകയായിരുന്നു.