ഇന്റർനെറ്റ്‌ വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ

By Desk Reporter, Malabar News
internet_2020 Aug 24
Representational Image
Ajwa Travels

ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്‌ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന ഇന്റർനെറ്റ്‌ സേവനത്തിന്റെ ശരാശരി വേഗത സെക്കൻഡിൽ 178 ടെറാബൈറ്റ് ആണ് എന്ന് ഇവർ അവകാശപ്പെടുന്നു. അതായത് സെക്കൻഡിൽ 1,78,000 ജിബി വേഗത.

ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്‌ സൗകര്യം ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലായിരുന്നു, സെക്കൻഡിൽ 172 ടിബി ആയിരുന്നു അത്. ഓൺലൈൻ സിനിമ, സീരീസ് സംപ്രേക്ഷകരായ നെറ്റ്ഫ്ലിക്സിന്റെ ശേഖരത്തിലെ മുഴുവൻ വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ ഈ ഇന്റർനെറ്റ്‌ സംവിധാനം ഉപയോഗിച്ചാൽ കേവലം അര സെക്കന്റ്‌ മാത്രം മതിയാവും.

സാധാരണ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ തരംഗദൈർഘ്യം വർധിപ്പിച്ചാണ്‌ ഈ വേഗതയിലേക്ക് എത്തിയതെന്ന് ഗവേഷക സംഘം പറയുന്നു. വേഗത കൂടുതലാണെങ്കിലും അത്രയും തന്നെ ചിലവേറിയതുമാണ് ഈ രീതിയെന്നും  അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE