വിദ്വേഷ പ്രചാരണം; കശ്‌മീരിലെ ബദേർവായിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

By Staff Reporter, Malabar News
internet-suspension
Representational Image

ശ്രീനഗർ: പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്‌മീർ ഡോഡാ ജില്ലയിലെ ബദേർവാ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.

ബദേർവാ പട്ടണത്തിൽ വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ചിലർ ശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇതേതുടർന്ന് മുൻകരുതൽ നടപടിയായി ബദേർവാ ടൌണ് ഉൾപ്പെടുന്ന കിഷ്‌ത്വർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും ചെയ്യുകയായിരുന്നു.

സ്‌ഥിതിഗതികൾ സാധാരണ നിലയിലാവും വരെ മുൻകരുതൽ നടപടിയെന്ന നിലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. വിദ്വേഷകരമായി സമൂഹമാദ്ധ്യമങ്ങളിൽ പെരുമാറിയ രണ്ട് പേർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ജമ്മു കശ്‌മീർ പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE