ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്‌റ്റിൽ

By Staff Reporter, Malabar News
workers-saftey-bahrain
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുവൈറ്റിൽ 50ലധികം തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് ലംഘിച്ചതിനാണ് നടപടി.

രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന ശക്‌തമാക്കാനാണ് അധികൃതരുടെ തീരുമാനം.

പുതിയ നിയമം പ്രബല്യത്തിൽ വന്ന പശ്‌ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയതായി അറിയിപ്പുണ്ടായിരുന്നു.

Read Also: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE