കാനം രാജേന്ദ്രനോട്‌ ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല; ജോസ് കെ മാണി

By Staff Reporter, Malabar News
kerala-congress-cpi
Ajwa Travels

കോട്ടയം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുൻപും വ്യക്‌തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തന്നോട് അദ്ദേഹത്തിന് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കേണ്ടത്.

താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. ബിഷപ്പിന്റെ പ്രസ്‌താവന സംസ്‌ഥാന സർക്കാരിന്റെ മുന്നിലുണ്ട്. സർക്കാർ അക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Read Also: ചന്ദ്രിക കള്ളപ്പണ കേസ്; ഇന്ന് ഹാജരാകില്ലെന്ന് മുഈൻ അലി ഇഡിയെ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE