അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

By Trainee Reporter, Malabar News
flights
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡിജിസിഐ അംഗീകരിച്ച കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. അതേസമയം, തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി അന്താരാഷ്‌ട്ര സർവീസുകൾ അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനുശേഷം രാജ്യത്ത് മറ്റു മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.

Read also: പാലിന്റെ വിലയും 100 രൂപയാക്കുമെന്ന് ക്ഷീരകർഷകർ; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE