കാസർഗോഡ്- കർണാടക കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം

By News Desk, Malabar News
KSRTC with replacement system
Ajwa Travels

കാസർഗോഡ്: കാസർഗോഡ് നിന്ന് കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോഡ് നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി നൽകാത്തത്.

ദക്ഷിണ കന്നഡ ജില്ലാ കളക്‌ടറുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ബസുകൾ ഒരാഴ്‌ചത്തേക്ക് സംസ്‌ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്‌ടറുടെ ഉത്തരവ്. അതേസമയം, ബെംഗളൂരുവിലേക്കുള്ള ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവിൽ ബെംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്നെത്തുന്നവർക്ക് മൂന്ന് ദിവസത്തിനകം നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാണ്.

Also Read: ബാഡ്‌മിന്റണിൽ വെങ്കലം; അഭിമാനമായി സിന്ധു; ചരിത നേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE