ഈസ്‌റ്റർ-വിഷു പ്രമാണിച്ച് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി

By Team Member, Malabar News
Special Service To Kerala From Karnataka By Karnataka RTC

എറണാകുളം: കേരളത്തിൽ വരാനിരിക്കുന്ന ഈസ്‌റ്റർ-വിഷു ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി. ഇതിന്റെ ഭാഗമായി 13ആം തീയതി 7 സർവീസുകളാണ് എറണാകുളത്തേക്ക് നടത്തുന്നത്. ഇതിൽ ഒരു സർവീസ് മൈസൂരിൽ നിന്നും ബാക്കിയുള്ള 6 എണ്ണം ബെംഗളൂരുവിൽ നിന്നുമാണ്.

ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് നടത്തുന്ന സർവീസുകളിൽ ഇനി 19 സീറ്റുകളാണ് ബാക്കിയുള്ളത്. കണ്ണൂർ-4, കോട്ടയം-4, കോഴിക്കോട്-1, പാലക്കാട്-2, തൃശൂർ-3, തിരുവനന്തപുരം-1, വടകര-1 എന്നിങ്ങനെയും സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാകുമെന്ന് കർണാടക ആർടിസി അധികൃതർ വ്യക്‌തമാക്കി.

കേരളത്തിൽ നിന്നും കർണാടകയിലേക്ക് മടങ്ങുന്നതിനും സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാകും. 17, 18 തീയതികളിലാണ് മടക്ക സർവീസുകൾ ഉണ്ടാകുക.

Read also: കീവിലെ എല്ലാ പ്രദേശങ്ങളിലെയും അധികാരം യുക്രൈൻ വീണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE