കോവിഡ്; വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

By Staff Reporter, Malabar News
wayanad_tourism
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് നടപടി.

ഇനിമുതൽ വയനാട്ടില്‍ ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ ജില്ലയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.

കഴിഞ്ഞ ദിവസം ജില്ലയിൽ 273 ആളുകൾക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 261 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌.

ഇന്നലെ 8778 പേർക്കായിരുന്നു സംസ്‌ഥാനത്താകെ കോവിഡ് സ്‌ഥിരീകരിച്ചത്‌. 2642 പേർ രോഗമുക്‌തി നേടിയപ്പോൾ 22 കോവിഡ് മരണവും ഇന്നലെ റിപ്പോർട് ചെയ്‌തിരുന്നു.‌

Malabar News: തൊഴിലുറപ്പ് പദ്ധതി; ഒരുകോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ച് ജില്ലക്ക് ചരിത്രനേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE