യു ഡി എഫിലേക്ക് മടക്കം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി സി ജോര്‍ജ്

By Syndicated , Malabar News
P C George_Malabar news
Ajwa Travels

കോട്ടയം: യു ഡി എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എം എല്‍ എ. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തും’, പി സി പറഞ്ഞു. പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. യു ഡി എഫിലേക്ക് പോകുമെങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുകയെന്നും മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എന്‍ ഡി എയിലായിരുന്ന ജനപക്ഷം പിന്നീട് മുന്നണി വിട്ടിരുന്നു. അതേസമയം പി സിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു.

Read also: സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE