ഛത്തീസ്‌ഗഡിൽ വാഹനാപകടം; ഏഴ് മരണം, ഒൻപത് പേർക്ക് പരിക്ക്

By Syndicated , Malabar News
7 death in accident
Ajwa Travels

റായ്‌പൂർ: ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിൽ വച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങവേയാണ് അപകടം. മരിച്ചവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. ഫറസ്‌ഗാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബോര്‍ഗാവ് വളവിന് സമീപം ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴുപേരും അപകട സ്‌ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

Read also: രാഷ്‌ട്രീയപാർട്ടി രൂപീകരണം; മാതാപിതാക്കൾ ഉൾപ്പടെയുള്ളവർക്ക് എതിരെ വിജയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE