ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് രോഹിത് ശർമ

By Staff Reporter, Malabar News
rohit-sharma-captaincy-controversary

മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്‌ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്‌തമാക്കി നിയുക്‌ത നായകൻ രോഹിത് ശര്‍മ. ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ആളുകള്‍ അവര്‍ക്ക് തോന്നുന്നതെല്ലാം പറയുമെന്നും അവരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. വിരാട് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്‌ഥാനത്തുനിന്ന് നിർബന്ധപൂർവം നീക്കിയാണ് രോഹിതിന് ചുമതല നല്‍കിയതെന്ന വാർത്തകളോടാണ് അദ്ദേഹം പ്രതികരിച്ചത്.

ഇന്ത്യക്കായി കളിക്കുമ്പോള്‍ എപ്പോഴും സമ്മര്‍ദ്ദമുണ്ടാകും. അതു സ്‌ഥിരമായി അവിടെ തന്നെയുണ്ടാവുകയും ചെയ്യും. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്ന ഒരുപാട് പേരുണ്ട്. അതു ചിലപ്പോള്‍ നല്ലതാകാം. അല്ലെങ്കില്‍ മോശമാകാം. പ്രൊഫഷണല്‍ താരമെന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകാനാണ് ശ്രമം. മറ്റുള്ളവര്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ സമയമില്ല; രോഹിത് തന്റെ നിലപാട് വ്യക്‌തമാക്കി.

Read Also: ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്‌റ്റിൻ ചിത്രം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE