‘ആർആർആർ’ റിലീസ്; പുതിയ പ്രഖ്യാപനവുമായി നിർമാതാക്കൾ

By Staff Reporter, Malabar News
RRR-movie-release

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘ആർആർആർ‘. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസ് നീട്ടിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്‌താൽ വരുന്ന മാർച്ച് 18ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ജനുവരി 7ന് ആഗോളതലത്തില്‍ തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് പല സംസ്‌ഥാനങ്ങളും സാമൂഹിക ജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ പശ്‌ചാത്തലത്തിൽ തീരുമാനം മാറ്റുക ആയിരുന്നു. അജയ് ദേവ്‌ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്‌റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read Also: ‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ ഗൂഢാലോചന ആകുമോ’? നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE