കോവിഡ് പ്രതിരോധത്തിന് ഇനി ആര്‍ആര്‍ടി ടീമും

By Trainee Reporter, Malabar News
Malabar News_Covid-19-Fight
Representational image
Ajwa Travels

കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനായി ആര്‍ആര്‍ടി ടീമിനെയും രംഗത്തിറക്കാന്‍ തീരുമാനം. പ്രദേശങ്ങളിലെ ജനപ്രതിനിധികളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്നതാണ് ആര്‍ആര്‍ടി സംഘം. നഗരസഭയിലെ ഡിവിഷന്‍ തലങ്ങളിലായാവും സംഘം പ്രവര്‍ത്തിക്കുക. ഓരോ ഡിവിഷനിലും ഓരോ സംഘങ്ങളാകും ഉണ്ടാകുക.

കര്‍ശന പ്രതിരോധ മാര്‍ഗങ്ങളിലൂടെ കോവിഡ് രോഗബാധ തടയുകയാണ് ആര്‍ആര്‍ടി സംഘത്തെ രംഗത്തിറക്കുന്നതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമാക്കുന്നത്. പ്രദേശങ്ങളിലെ ആര്‍ആര്‍ടി സംഘം രോഗ ബാധിതരെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യണം. കൂടാതെ രോഗബാധിതരുടെ സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുകയും വേണം.

കഴിഞ്ഞ ദിവസം ജില്ലാതലത്തില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പൊതുജനത്തിന്റെ ജാഗ്രതക്കുറവാണ് രോഗവ്യാപനം കൂടുന്നതിന് കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സാമൂഹിക അകലം പാലിച്ചും മുഖാവരണവും സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചും രോഗത്തെ ചെറുക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

Read also: പ്ലാസ്‌മാ തെറാപ്പി; കോവിഡ് മുക്‌തരുടെ സഹായം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE