ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾക്ക് സാധ്യത

By Staff Reporter, Malabar News
RSP-STATE-COMMITTEE
Ajwa Travels

തിരുവനന്തപുരം: ആർഎസ്‌പിയുടെ നിർണായക സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർട്ടിക്ക് യുഡിഎഫിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് യോഗം. ചവറയിലെ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നിലപാട് വേണമെന്ന അഭിപ്രായമാണ് ഷിബു ബേബി ജോണിനുള്ളത്. വിജയ സാധ്യതയില്ലാത്ത സീറ്റുകൾ നൽകിയതിന് ഒപ്പം കോൺഗ്രസ് സഹകരിച്ചില്ലെന്നും ആർഎസ്‌പിക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് ആർഎസ്‌പി നേതൃത്വം നേരത്തെ യുഡിഎഫിന് പരാതി നൽകിയിരുന്നു.

തിങ്കളാഴ്‌ച യുഡിഎഫ് ഏകോപന സമിതിക്ക് മുന്നോടിയായി കോൺഗ്രസ് നേതൃത്വം ആർഎസ്‌പിയുമായി ഉഭയകക്ഷി ചർച്ച നടത്തുന്നുണ്ട്. അനുനയ നീക്കത്തിന്റെ ഭാഗമായി യുഡിഎഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. അതേസമയം, ആർഎസ്‌പി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ മുന്നണി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ഉൾപ്പെടെ ഇന്ന് ചേരുന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയാകും.

Read Also: കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE