‘സാനി കൈദം’; ഷൂട്ടിങ് പുനരാരംഭിച്ചെന്ന് കീർത്തി സുരേഷ്

By Staff Reporter, Malabar News
Saani Kaayidham shooting has resumed
Ajwa Travels

കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന ചിത്രം ‘സാനി കൈദ’ത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. കീർത്തി തന്നെയാണ് തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

‘ബാക്ക് ടു ഷൂട്ട് ലൈഫ്’ എന്ന കുറിപ്പോടെയാണ് താരം ഷൂട്ടിങ് സ്‌ഥലത്ത് പോകുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം.

സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. യാമിനി യഗ്‌ന മൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ്. അതേസമയം ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2021ൽ തന്നെ ‘സാനി കൈദം’ റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരുന്നു. കീർത്തിയുടെ വ്യത്യസ്‌തമായ വേഷ പകർച്ച പങ്കുവെച്ച പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Saani Kaayidham shooting

‘സാനി കൈദത്തിന്’ പുറമെ കീര്‍ത്തിയുടെ ‘അണ്ണാത്തെ’യുടേയും ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലും കീർത്തി മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Most Read: രാജ്യത്ത് മൊഡേണ വാക്‌സിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE