ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു; വൈകിട്ട് കോട്ടയത്തെത്തും

15,17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
vandebharat
Rep. Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു. രാവിലെ 4.30ന് ചെന്നൈയിൽ നിന്ന് വന്ദേഭാരത് യാത്ര പുറപ്പെട്ടു. വൈകിട്ട് 4.15ന് ട്രെയിൻ കോട്ടയത്തെത്തും. ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് അനുവദിച്ചത്.

25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15,17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്‌ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.15ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.15ന് ചെന്നൈയിൽ എത്തും.

Most Read| നവകേരള സദസിനായി സ്‌കൂൾമതിൽ പൊളിക്കൽ; വിമർശനവുമായി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE