മകരവിളക്ക് ഉൽസവം; ശബരിമല നട നാളെ തുറക്കും

By Team Member, Malabar News
Sabarimala Will Open Tomorrow For Makaravilakk
Ajwa Travels

പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല തീർഥാടനം കഴിഞ്ഞ് 3 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശബരിമല നട മകരവിളക്ക് ഉൽസവത്തിനായി തുറക്കുന്നത്.

അതേസമയം മറ്റന്നാൾ മുതൽ കരിമല വഴി തീർഥാടകർക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. നട തുറക്കുന്ന നാളെ ഭക്‌തർക്ക് പ്രവേശനമുണ്ടാവില്ല. വെള്ളിയാഴ്‌ച പുലർച്ചെ നാല് മണി മുതലാണ് തീർഥാടകരെ കടത്തി വിടുക.

മകര വിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്‌ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി 11 ലക്ഷം തീർഥാടകരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയതെന്ന് ദേവസ്വം ബോർഡ് വ്യക്‌തമാക്കി.

Read also: ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE