സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ച കാര്യം സച്ചിൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവാണെന്നും സച്ചിൻ അറിയിച്ചു.

തുടർച്ചയായി പരിശോധനകൾ നടത്തുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും ചെയ്‌തിരുന്നുവെന്നും എന്നാൽ നേരിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവാണെന്ന് വ്യക്‌തമായതായും സച്ചിൻ പറഞ്ഞു. താരം വീട്ടിൽ തന്നെ ക്വാറന്റെയ്‌നിലാണ്. ഡോക്‌ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE